രാമമംഗലം: മണിപ്പൂരിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാമമംഗലം പഞ്ചായത്ത് സന്ദർശിച്ചു. ദാരിദ്ര്യരഹിതവും ഉയർന്ന ഉപജീവന മാർഗമുള്ളതുമായ പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെയും സർക്കാരിന്റെയും നേതൃത്വത്തിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായിരുന്നു സന്ദർശനം. പഞ്ചായത്ത് നടപ്പാക്കിയ വിവിധ കുടുംബശ്രീ സംരംഭങ്ങൾ, സ്വയംതൊഴിൽ സംരംഭങ്ങൾ, ജനകീയ ഹോട്ടൽ, കുടുംബശ്രീ കിയോസ്‌ക്, വിവിധ സെറ്റിൽമെന്റ് കോളനികൾ തുടങ്ങി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്തിൽ എത്തിയ 11 അംഗ സംഘത്തെ പ്രസിഡന്റ് ഇ.പി. ജോർജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.