
മൂവാറ്റുപുഴ: കടവന്ത്ര ചിലവന്നൂർ കായൽ കൈയേറിയ കേസിൽ നടൻ ജയസൂര്യ അടക്കം നാലു പ്രതികളും ഡിസംബർ 29ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാൻ സമൻസ്. കൊച്ചി കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികൾ. കഴിഞ്ഞ 19 നാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. 3.7 സെന്റ് സ്ഥലം നടൻ കൈയേറിയെന്ന കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലായിരുന്നു അന്വേഷണം. ജയസൂര്യയുടെ വീടിനോട് ചേർന്ന് നിർമ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയേറിയതാണെന്നാണ് ആരോപണം.