അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിൽ ദേശീയ ജന്തുരോഗ നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി കറുകുറ്റി പഞ്ചായത്തിൽ കുളമ്പുരോഗം പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ആന്റണി, മെമ്പർമാരായ കെ.പി. അയ്യപ്പൻ, റോസി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.