അങ്കമാലി: ഒപ്പമുണ്ട് എം.പി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ 27ന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തും. രജിസ്ട്രേഷൻ ഗൂഗിൾഫോംവഴി ഓൺലൈനായി ആരംഭിച്ചു . ഇതിനുള്ള ലിങ്ക് എം പിയുടെ ഫേസ് ബുക്ക് പേജിൽ (ബെന്നി ബഹനാൻ) നൽകിയിട്ടുണ്ട്. ഇരുപതോളം ആശുപത്രികളിൽ നിന്നായി നൂറോളം ഡോക്ടർമാരുടെയും നൂറോളം നഴ്സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെയും സേവനം ക്യാമ്പിലുണ്ടാകും. രാവിലെ 9മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ക്യാമ്പ്. ആധുനിക ലാബ് ടെസ്റ്റ് സൗകര്യങ്ങൾ, ക്യാൻസർ രോഗ നിർണയത്തിനുള്ള ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കും. ഹൃദയരോഗ ശസ്ത്രക്രിയ ആവശ്യമുള്ള 18 വയസിനു താഴെയുള്ളവർക്ക് ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കും. പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രം.