കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവർത്തനങ്ങൾ നടത്തും. പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.എസ്. ബാബു അദ്ധ്യക്ഷനായി. സുനിൽ തിരുവാണിയൂർ, പി.ടി.എ വൈസ് പ്രസിഡന്റ് എം.എ. വേണു, ബീനക്കുട്ടി തങ്കച്ചൻ, സി.കെ. ഗോപി തുടങ്ങിയവർ സംസാരിച്ചു. മേഖലയിലെ കിടപ്പു രോഗികളെ സഹായിക്കാനുള്ള തുക കണ്ടെത്താനായി പത്താം ക്ലാസിലെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി പാഠപുസ്തകങ്ങളിലെ അദ്ധ്യായങ്ങളെ മുൻനിറുത്തി കുട്ടികൾ ചിത്രങ്ങൾ തയ്യാറാക്കും.