zhakkariya-71

ചങ്ങനാശ്ശേരി: കഴിഞ്ഞ ദിവസം നിര്യാതനായ പഴയചിറ തെക്കത്ത് പി. സക്കറിയാസിന്റെ (സണ്ണിച്ചൻ 71, റിട്ട. അഡിഷണൽ ജനറൽ മാനേജർ, ഫെഡറൽ ബാങ്ക്; അസി. ഗവർണ്ണർ, റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3201) സംസ്‌കാരം ഇന്ന് രാവിലെ 11ന് വെണ്ണല സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. രാവിലെ 8 മുതൽ 11 വരെ വെണ്ണല ഫെഡറൽ പാർക്ക് ക്ളബ് ഹൗസിൽ പൊതുദർശനമുണ്ടാകും. ഭാര്യ: ആലപ്പുഴ തത്തംപള്ളി വന്യം പറമ്പിൽ സൂസൻ വർഗീസ് (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്). മക്കൾ: ദീപു സക്കറിയ (സി.ഇ.ഒ, ആർ.സി.ജി ഗ്‌ളോബൽ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), ഡോ. ജിത്തു സക്കറിയ (ഇ.എൻ.ടി സർജൻ, എം.എ.ജി.ജി.ജെ ആശുപത്രി, അങ്കമാലി). മരുമക്കൾ: ഇഷിത സക്കറിയ (ചെറുകുളം, തൃശൂർ), എലിസബത്ത് സണ്ണി (പൂവത്തുങ്കൽ, എറണാകുളം).