വൈപ്പിൻ: 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലം ചിറപ്പിന് ക്ഷേത്രങ്ങളിൽ തിരിതെളിഞ്ഞു. ഡിസംബർ 27 വരെയുള്ള ദിനങ്ങളിൽ രാവിലെയും സന്ധ്യയ്ക്കും പ്രത്യേകപൂജ, വൈകിട്ട് ദീപക്കാഴ്ച എന്നിവ നടത്തും. ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ മേൽശാന്തി എം.ജി. രാമചന്ദ്രന്റെ കാർമ്മികത്വത്തിൽ വി.വി സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ ചിറപ്പ് ഉദ്ഘാടനം ചെയ്തു. ചെറായി വാരിശേരി മുത്തപ്പൻ ഭദ്രകാളിക്ഷേത്രത്തിൽ ഷിബിൻ ശാന്തിയുടെ കാർമ്മികത്വത്തിൽ സൗമിനി കണ്ണൻ ദീപം തെളിച്ചു. ചെറായി എലിഞ്ഞാംകുളം ബാലഭദ്രക്ഷേത്രം, തിരുമനാംകുന്ന് ഭഗവതി ക്ഷേത്രം, നെടിയാറ സുബ്രഹ്മണ്യക്ഷേത്രം, ഞാറയ്ക്കൽ ശക്തിധരക്ഷേത്രം, അഴീക്കൽ മല്ലികാർജുനക്ഷേത്രം, പുതുവൈപ്പ് മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലും ചിറപ്പ് ആരംഭിച്ചു.