മൂവാറ്റുപുഴ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ആരക്കുഴ പഞ്ചായത്ത് സമിതി രൂപീകരിച്ചു. മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ് ടി.എൻ. മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സിബി കുര്യാക്കോ അദ്ധ്യക്ഷത വഹിച്ചു. കെ.എ. ബേബി, സി.ആർ. ജനാർദനൻ, പി.കെ. കരുണാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ. കരുണാകരൻ (പ്രസിഡന്റ് ), സിബി കുര്യാക്കോ (വൈസ് പ്രസിഡന്റ് ), സി.ആർ. ജനാർദനൻ (സെക്രട്ടറി), കെ.എ. ബേബി (ജോയിന്റ് സെക്രട്ടറി), എ.എൻ. ശ്രീധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
*പായിപ്ര മേഖലാ സമിതി അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം സി.ആർ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു . തൃക്കളത്തൂർ സഹകരണബാങ്ക് മുൻ പ്രസിഡന്റ് ആർ. സുകുമാരൻ, മുൻ പഞ്ചായത്ത് മെമ്പർമാരായ ഭവാനി ഉത്തരൻ, വി.എച്ച് . ഷഫീക്ക് , കെ.എൻ. രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.കെ. ഉണ്ണി ( പ്രസിഡന്റ് ), വി.എം. പൗലോസ് , കെ.പി. മീരാൻ (വൈസ് പ്രസിഡന്റുമാർ), കെ.എസ്. സലിം (സെക്രട്ടറി), കെ.എൻ. രാജൻ, ഭവാനി ഉത്തരൻ (ജോയിന്റ് സെക്രട്ടറിമാർ), എം.പി. ഉണ്ണിക്കൃഷ്ണണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.