s
വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് മുട്ടക്കോഴി വിതരണം പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വനിതകൾക്ക് മുട്ടക്കോഴി വിതരണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. എഡിസൺ മാത്യു പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീബ ചാക്കപ്പൻ, ശ്രീജ ഷിജോ, മെമ്പർമാരായ വിനു സാഗർ, ജിനു ബിജു, കെ.എസ്. ശശികല, ടി. ബിജു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആദ്യഘട്ടത്തിൽ ഒരു വാർഡിലെ 24 വനിതകൾക്ക് 5 മുട്ടക്കോഴിയെ വീതം സൗജന്യമായാണ് നൽകിയത്.