പെരുമ്പാവൂർ: സഹകരണ വാരാഘോഷത്തിന്റെ കുന്നത്തുനാട് താലൂക്കുതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് അശമന്നൂർ സഹകരണബാങ്ക് ശതാബ്ദി സ്മാരക ഹാളിൽ കേരള ദിനേശ് ചെയർമാൻ ദിനേശ് ബാബു നിർവഹിക്കും. കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ അദ്ധ്യക്ഷതവഹിക്കും. മികച്ച നിക്ഷേപ സമാഹരണം നടത്തിയ ബാങ്കുകൾക്കുള്ള അവാർഡ് വിതരണവും സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ, പ്രബന്ധ മത്സരങ്ങളിൽ വിജയികളായിട്ടുള്ളവർക്കുള്ള സർട്ടിഫിക്കറ്റ്, കാഷ് അവാർഡ് വിതരണവും നടക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ എസ്.കെ. മോഹൻദാസ് പ്രബന്ധംഅവതരിപ്പിക്കും. അശമന്നൂർ സഹകരണബാങ്ക് പ്രസിഡന്റ് ഷാജി സരിഗ, വൈസ് പ്രസിഡന്റ് എം.കെ. കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിക്കും.