alagaduyogam
ആലങ്ങാട് യോഗം ചെമ്പോല കളരിയിൽ നടക്കുന്ന അയ്യപ്പാമഹാസത്രത്തിന്റെ വിളംബര യാത്ര അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ശ്രീശബരിമല ധർമ്മാശാസ്താ ആലങ്ങാട് യോഗത്തിന്റെ നേതൃത്വത്തിൽ ആലങ്ങാട് ചെമ്പോലക്കളരയിൽ നടക്കുന്ന അയ്യപ്പമഹാസത്രത്തിന്റെ വിളംബരയാത്ര ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ നിന്നാരംഭിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അയ്യപ്പമഹാസത്രം സമിതി ചെയർമാൻ എസ്.എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് യോഗം പ്രസിഡന്റ് പി.എസ്. ജയരാജ്, സെക്രട്ടറി സജീവ് തത്തയിൽ, രക്ഷാധികാരി ആർ. ശ്രീകുമാർ, ട്രഷറർ കെ.സി. സുരേഷ്, ജഗദീഷ്, ഹരികൃഷ്ണൻ മുട്ടം, പി.ബി. മുകുന്ദകുമാർ, എം.സി. രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

ആലങ്ങാട്, കരുമാലൂർ, കടുങ്ങല്ലൂർ പഞ്ചായത്തുകളിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിനുശേഷം ആലങ്ങാട് ചെമ്പോലക്കളരിയിൽ സമാപിച്ചു.