ചോറ്റാനിക്കര: ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയിൽ ഡ്രാഗൺ ഫ്രൂട്ട്( പിങ്ക്), പാഷൻ ഫ്രൂട്ട് (മഞ്ഞ) എന്നിവയുടെ തൈകൾ ഇന്ന് രാവിലെ 10 മുതൽ ചോറ്റാനിക്കര കൃഷിഭവനിൽ നിന്നും വിതരണം ചെയ്യും. ഡ്രാഗൺ ഫ്രൂട്ട് തൈ ഒന്നിന് 40 രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം. പാഷൻ ഫ്രൂട്ട് തൈകൾ സൗജന്യമായിട്ടായിരിക്കും വിതരണം ചെയ്യുന്നത്. താത്പര്യമുള്ള കർഷകർ വില്ലേജ് ഓഫീസിൽ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പുമായി കൃഷിഭവനിൽ നിന്നും തൈകൾ കൈപ്പറ്റണമെന്ന് ചോറ്റാനിക്കര കൃഷി ഓഫീസർ അറിയിച്ചു