കൊച്ചി : പിണറായി സർക്കാരിന്റെ അഴിമതി, സ്വജനപക്ഷപാതം, പിൻവാതിൽ നിയമനം എന്നിവയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റി നാളെ വൈകിട്ട് അഞ്ചിന് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ ജനകീയ കൂട്ടായ്മ നടത്തും.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിക്കും.