കൂത്താട്ടുകുളം: മണ്ണിപ്പൂരിൽ നിന്നുള തദ്ദേശ സ്വയംഭരണസ്ഥാപന പതിനൊന്ന് അംഗ പ്രതിനിധിസംഘം തിരുമാറാടി പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനായി സന്ദർശനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരക്കൈമൾ, വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ അനിത ബേബി, സന്ധ്യമോൾ പ്രകാശ്, സാജു ജോൺ, മെമ്പർമാരായ സുനി ജോൺസൺ, നെവിൻ ജോർജ്, ആതിര സുമേഷ്, സി.വി. ജോയി, ആലീസ് ബിനു, കെ.കെ. രാജ്കുമാർ, ബീന ഏലിയാസ്, സെക്രട്ടറി പി.പി. റെജി, അസി.സെക്രട്ടറി സാബുരാജ്, ഹെഡ് ക്ലാർക്ക് സതീഷ്, റെജി ജോസഫ്, സി.ഡി.എസ് ചെയർപേഴ്സൺ തങ്ക ശശി, വി.കെ. ശശിധരൻ തുടങ്ങിയവർ ചേർന്ന് പ്രതിനിധി സംഘത്തെ സ്വീകരിച്ചു.