keralo
കൊച്ചി കോർപ്പറേഷൻ കേരളോത്സവം മേയർ എം .അനിൽകുമാർ ഡോ.ജെ.. ജേക്കബുമായി പഞ്ചഗുസ്തി നടത്തി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കൊച്ചി കോർപ്പറേഷനും സംസ്ഥാന യുവജനക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2022 മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ലൈഫ് ഹെൽത്ത് ക്ലബി​ൽ നടത്തിയ പഞ്ചഗുസ്തി മത്സരത്തിൽ ഡോ.ജെ. ജേക്കബുമായി പഞ്ചഗുസ്തി നടത്തിയാണ് മേയർ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഡിവിഷൻ കൗൺസിലർ ദീപ വർമ്മ അദ്ധ്യക്ഷയായി. കേരളോത്സവത്തിന്റെ ഭാഗമായി ഇന്ന് ( 18 ) രാവിലെ 8 ന് അംബേദ്കർ സ്റ്റേഡിയത്തിൽ ഫുട്‌ബാൾ മത്സരവും, ഫോർട്ടുകൊച്ചി വൈ.എം. സി.എ ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ മത്സരവും തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ക്രിക്കറ്റും നടക്കും.