പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിൽ അനന്യ സ്പെഷ്യൽ വായ്പാപദ്ധതി തുടങ്ങി. അഞ്ചുപേർ അടങ്ങുന്ന സംഘത്തിന് രണ്ടര ലക്ഷം രൂപ വായ്പയായി നൽകും. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് നിർവഹിച്ചു. ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.