കളമശേരി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 27ന് സംഘടിപ്പിക്കുന്ന മേഖല കായിക മേളയുടെ സംഘാടക സമിതി കളമശേരി പോളിടെക്‌നിക് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. പുഷ്പദാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് രക്ഷാധികാരിയായി 251 അംഗ സംഘാടക സമിതി രൂപീകരിച്ചു. കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ബോബിപോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.സലിൽ, ജയൻ പി. വിജയൻ, ഡൈന്യൂസ് തോമസ്, എം.എം. മത്തായി, വി.ഐ. കബീർ പി.എസ്,സി.എസ് .ബോബിനാഥ്, ഹരിലാൽ എ.ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു