പറവൂർ: മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ സർക്കാരിന്റേയും മോഡൽ കരിയർ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽമേള നാളെ (ശനി) രാവിലെ ഒമ്പതരമുതൽ വൈകിട്ട് മൂന്നരവരെ കോളേജ് കാമ്പസിൽ നടക്കും. കേരള നോളേജ് ഇക്കോണി മിഷന്റെ ഭാഗമായാണ് തൊഴിൽമേള. പ്ളസ്ടു, ഡിപ്ളോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രഷൻ സൗജന്യം. വി.പി.എസ് ഹെൽത്ത് സർവീസ്, ഇന്നോവ് സോഴ്സ്, ഹയർസ്റ്റാർ, ടെക്നോവാലി സോഫ്ട്‌വെയർ, ജിയോ, കള്ളിയത്ത് ടി.എം.ടി, ടീം ലീസ്, ഫ്യൂഷൻ, റിലൻസ് എസ്.എം.എസ്.എൽ തുടങ്ങിയ കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. DWMS connect എന്ന ആപ്ളിക്കേഷനിലൂടെ രജിസ്ട്രഷൻ നടത്താം. ഫോൺ: 0484 2887000.