മൂവാറ്റുപുഴ: വാളകം ക്ഷീരസംഘത്തിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ഷീരവികസന വകുപ്പിന്റേയും ആഭിമുഖ്യത്തിൽ വാളകത്ത് സംഘടിപ്പിച്ച ക്ഷീരവികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.ജോസ് അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് ബ്ലോക്കിലെ മികച്ച ക്ഷീരകർഷകരെ ആദരിച്ചു. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീരസംഘത്തെ ജോൺ തെരുവത്ത് ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം പാൽ സംഭരണ മുറിക്കുള്ള ധനസഹായം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ തീറ്റപ്പുൽ കൃഷി ധനസഹായം വിതരണം നടത്തി. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോ. കെ. ചെറിയാൻ, പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പാലളക്കുന്ന കൃഷിക്കാരനെ ആദരിച്ചു.