ആലുവ: എം ജി സർവകലാശാലക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആലുവ ചൂണ്ടി ഭാരത് മാത കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സിൽ കെ.എസ്.യുവിന് എതിരില്ല. ആകെയുള്ള 34 സീറ്റിൽ 32ലും കെ.എസ്.യു സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അറിയിച്ചു.
ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട ദിവസമായിരുന്നു. രണ്ട് സീറ്റിൽ സ്വതന്ത്രന്മാർ പത്രിക നൽകിയതിനാൽ ഈ സീറ്റുകളിൽ മാത്രം 29ന് തിരഞ്ഞെടുപ്പ് നടക്കും.