പറവൂർ: അനധികൃതമായി മണ്ണടിച്ചു നികത്തിയ പതിനാറ് ഏക്കറോളം വരുന്ന ആനച്ചാൽ തണ്ണീർത്തട ഭൂമിയിൽ സബ് കളക്ടർ വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം പരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ സ്റ്റോപ്പ് മെമ്മോ നൽകിയ ഭൂമിയിലെ മണ്ണ് നീക്കംചെയ്തുതുടങ്ങി. തരംമാറ്റം അനുവദിച്ചിട്ടില്ലാത്ത ആറ് സർവേ നമ്പറുകളിൽപെട്ട ഭൂമിയിലാണ് അനധികൃതമായി മണ്ണടിച്ചിരിക്കുന്നത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചാതിനെത്തുടർന്ന് അടിയന്തരമായി മണ്ണ് നീക്കം ചെയ്തു ഭൂമി പൂർവ സ്ഥിതിയിലാക്കണമെന്ന് കാണിച്ചായിരുന്നു സ്റ്റോപ്പ് മെമ്മോ നൽകിയത്. സ്ഥലമുടമ മണ്ണ് സ്വയം നീക്കംചെയ്യുകയായിരുന്നു.തണ്ണീർത്തടം നികത്താൻ ഉദ്യോഗസ്ഥർ നൽകിയ തെറ്റായ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.
തണ്ണീർത്തട ഭൂമിയിലൂടെ കടന്നുപോകുന്ന 110 കെ.വി ഡബിൾ സർട്ട് ഹൈ എക്സ്റ്റെൻഷൻ വൈദ്യുതി ടവർ ലൈനുകൾ അപകടാവസ്ഥയിലായ സാഹചര്യത്തിൽ കെ.എസ്.ഇ.ബി അധികൃതർ പ്രദേശത്തും എല്ലാ ടവറുകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.