r-s-p
ടി.ജെ.ചന്ദ്രചൂഡൻ അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഇടതുപക്ഷ നയവ്യതിയാനം ഇടത് സർക്കാരിന്റെ മുഖ മുദ്രയെന്ന് ആർ. എസ്. പി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. മുൻ ജനറൽ സെക്രട്ടറി പ്രെഫ. ടി.ജെ. ചന്ദ്രചൂഢൻ അനുസ്മരണം സമ്മേളനം കളമശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി.സി.സി. എക്സിക്യുട്ടിവ് അംഗം കെ.പി.ധനപാലൻ, മുൻ എം.എൽ. എ.ടി.എ അഹമ്മദ് കബീർ, കെ. റെജി കുമാർ പി.ജി. പ്രസന്നകുമാർ , ഏസി .രാജശേഖരൻ ,എസ്. ജലാലുദ്ദിൻ .എം .കെ .എ .അസ്സീസ് , സി.എ.നാരയണൻ കുട്ടി എന്നിവർ സംസാരി​ച്ചു.