കോലഞ്ചേരി: പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കോലഞ്ചേരി ഉപജില്ല കലോത്സവം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഉമ മഹേശ്വരി അദ്ധ്യക്ഷയായി. കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ് , വടവുകോട് ബ്ലോക്ക്പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ഡി.ടി.പി.സി എക്‌സിക്യുട്ടീവ് അംഗം ജോർജ് ഇടപ്പരത്തി, ഡയറ്റ് ഫാക്കൽറ്റി റെജിൻ ജോർജ്, എ.ഇ.ഒ ടി. ശ്രീകല, ജനറൽ കൺവിനർ എസ്. രജനി. ഹെഡ്മിസ്ട്രസ് എൻ. സിനി, പി.ടി.എ പ്രസിഡന്റ് സുഭാഷ്ചന്ദ്രൻ, എച്ച്.എം ഫോറം സെക്രട്ടറി അനിയൻ പി. ജോൺ, പ്രസിഡന്റ് പി.കെ. ദേവരാജൻ, വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ വിജയൻ നായർ തെക്കേപ്പാറ, സ്വീകരണ കമ്മിറ്റി കൺവിനർ കെ.വൈ . ജോഷി തുടങ്ങിയവർ സംസാരിച്ചു. കലോത്സവ ലോഗോ രൂപകല്പനചെയ്ത പി.ജെ. ആകാശ്, സിനിമാതാരം സുമേഷ്ചന്ദ്രൻ എന്നിവരെ ആദരിച്ചു.