unni-mukundan
അൻവർ സാദത്ത് എം.എൽ.എ ആലുവ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'അലൈവ് കരിയർ വണ്ടി' ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും നടൻ ഉണ്ണി മുകുന്ദൻ നി​ർവഹി​ക്കുന്നു

ആലുവ: അൻവർ സാദത്ത് എം.എൽ.എ ആലുവ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'അലൈവ് കരിയർ വണ്ടി' ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും നടത്തി​.

ആലുവയിലെ 9,10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവരുടെ അഭിരുചിക്കനുസരിച്ച് കരിയർ കണ്ടെത്തുന്നതിനായാണ് 'അലൈവ് കരിയർ വണ്ടി' നടപ്പാക്കുന്നത്. ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ പദ്ധതി പ്രഖ്യാപനം സിനിമാതാരം ഉണ്ണി മുകുന്ദൻ നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് വിവേക് കുമാർ മുഖ്യാതിഥിയായിരുന്നു.

നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, മിനി ബൈജു, ലിസ ജോൺസൺ, സഫയർ ഫ്യൂച്ചർ അക്കാഡമി സി.ഇ.ഒ സുരേഷ് കുമാർ, കൗൺസിലർ കെ. ജയകുമാർ, കോളേജ് മാനേജർ സിസ്റ്റർ ചാൾസ്, വി.എ. സുഹൈൽ എന്നിവർ സംസാരിച്ചു. അഖിൽ കുര്യൻ, ഡോ. ജോൺ ജയലാൽ എന്നിവർ ക്ലാസെടുത്തു.