പെരുമ്പാവൂർ: ഇടവൂർ ഓണമ്പിള്ളി കപ്പേരുകാവ് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 20 മുതൽ 27 വരെ നടത്തും. സി.ജെ.ആർ.പിള്ള ജ്ഞാചാര്യനായിരിക്കും. നാളെ വിഗ്രഹഘോഷയാത്ര. പന്തലിന് കാൽനാട്ടി. ചടങ്ങിൽ കൺവീനർ കെ.എസ്.ഷാജി കപ്രക്കാട്, പ്രസിഡന്റ് ബാബു എൻ.വെളിയത്ത്, സെക്രട്ടറി കെ.എസ്. സന്ദീപ് കപ്രക്കാട്ട്, ഖജാൻജി കെ.എൻ. വിദ്യാധരൻ കപ്രക്കട്ട്, വൈസ് പ്രസിഡന്റ് ടി.എ. അശോകൻ തേനൂരാൻ, ക്ഷേത്രംതന്ത്രി രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.