വൈപ്പിൻ: ചൈനഡെയ്‌ലി ന്യൂസ് പേപ്പറും വുക്‌സി മുനിസിപ്പൽസ് പീപ്പിൾസ് ഗവൺമെന്റും ചേർന്ന് നടത്തിയ മനുഷ്യരാശിക്ക് വേണ്ടിയുള്ള 2022 അന്താരാഷ്ടകാർട്ടൂൺ ആൻഡ് ഇല്ലസ്‌ട്രേഷൻ എക്‌സിബിഷനിൽ ചിത്രകാരൻ സി.ബി. ഷിബുവിന് പുരസ്‌കാരം. ഷിബുവിന്റെ ദ ട്രീ' എന്ന ചിത്രം സിൽവർപ്രൈസ് നേടി. 20000 ചൈനീസ് യുവാനും (രണ്ട് ലക്ഷത്തിലധികം രൂപ) ട്രോഫിയും പ്രശസ്തിപത്രവും പോർട്ട്‌ഫോളിയോ ബുക്കുമാണ് അവാർഡ്. പേനയും ജലച്ചായവും ഉപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. ചിത്രകാരനും അറിയപ്പെടുന്ന കാർട്ടൂണിസ്റ്റുമാണ് ഷിബു. ഇതിന് മുമ്പും ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങൾ ഷിബു നേടിയിട്ടുണ്ട്.
ഡ്രോയിംഗിനും പെയിന്റിംഗിലും ഫൈൻ ആർട്സ് ഡിപ്ലോമ നേടിയിട്ടുണ്ട്. ചെറായി ചെറിയപാടത്ത് പരേതനായ സി. എൻ. ബാലന്റെയും ശാന്താമണിയുടെയും മകനാണ്.