നെടുമ്പാശേരി: സമസ്ത കേരള സുന്നി ബാലവേദി (എസ്.കെ.എസ്.ബി.വി) നടപ്പിലാക്കുന്ന 'ലേൺ ടു ലേൺ 'കരിയർ ഗൈഡൻസ് പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം അടുവാശേരി ബുസ്താനുൽ ഉലൂം മദ്രസയിൽ കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ നിർവഹിച്ചു. എസ്.കെ.എസ്.ബി.വി ജില്ലാ ചെയർമാൻ കെ.എം.ജസീർ ദാരിമി അദ്ധ്യക്ഷനായിരുന്നു. സി.എം.അബ്ദുള്ള ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മോട്ടിവേഷൻ ട്രെയിനർ റിസാൽദർ അലി ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി സുഹൈൽ പറക്കോട്, ഇ.എം.സബാദ്, എം.എ.സുധീർ, അബ്ദുൾ ഗഫൂർ മൗലവി, സി.ഖാലിദ്, സഹൽ പറക്കോട് തുടങ്ങിയവർ സംസാരിച്ചു.