sanu-master
വാട്ടർ അതോറിറ്റി ആലുവ ഹെഡ് വർക്‌സ് ലൈബ്രറി ഒന്നാം വാർഷികം പ്രൊഫ: എം.കെ. സാനു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വാട്ടർ അതോറിറ്റി ആലുവ ഹെഡ് വർക്‌സ് ലൈബ്രറി ഒന്നാം വാർഷികം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് യു. അബ്ദുൾ സത്താർ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് വിനോദ് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. സൂപ്രണ്ടിംഗ് എൻജിനിയർ സജീവ് രത്നാകരൻ, എക്‌സിക്യുട്ടീവ് എൻജിനിയർ പി.എസ്. പ്രദീപ്, ജെയിൻരാജ്, സി.എൻ. അമ്പിളി, പ്രിയദർശിനി, ജിന്റോ ജോർജ്, കെ.എസ്. പ്രമോദ്, ഇ.എം. മഹേഷ്, കെ.എ. രാജേഷ്, കെ.എ. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.