ആലുവ: ദേശഭക്ത അയ്യപ്പ ട്രസ്റ്റിന്റെയും കുന്നത്തേരി അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുന്നത്തേരി കവല മുതൽ അയ്യങ്കേരി കവലവരെ സംഘടിപ്പിച്ച അയ്യപ്പജ്യോതി ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് സ്ത്രീകൾ ജ്യോതി തെളിച്ചു.
ഡിസംബർ 17വരെ അയ്യപ്പധർമ്മ പ്രചാരണയാത്ര, അയ്യപ്പഭക്തസംഗമം, നീരാജ്ജനത്തട്ട് പ്രദക്ഷിണം, ദേശവിളക്ക് മഹോത്സവം എന്നിവ നടക്കും. സ്വാഗതസംഘം പ്രസിഡന്റ് വി.പി. സുകുമാരൻ, വി.എസ്. കുട്ടൻ, എൻ.ആർ. ധനേഷ്, എം.ബി. സുധീർ, കെ.എ. സുരേഷ്, പി.കെ. വിശ്വനാഥൻ, സി.വി. സദാനദൻ, ഗോകുൽ ഗോപി, എ.കെ. അയ്യപ്പൻ, സി.കെ. സുനിൽ, അജ സുപ്രൻ, രാധാകൃഷ്ണ ഷേണായ്, അജിത സുരേദ്രൻ, ജയ പ്രകാശൻ, എം.എ. സുരേദ്രൻ, എം.എൻ. സരസൻ, പി.കെ. ബോസ്, എൻ.ആർ. കനകൻ തുടങ്ങിയവർ നേതൃത്വം നൽകി.