samevel

അങ്കമാലി: നെടുമ്പാശേരി തുരുത്തിശേരി തണ്ണാൻകുഴിയിൽ വീട്ടിൽ സിജി വർഗീസിന്റെയും രേഖയുടെയും മകൻ സാമുവൽ സിജി (13) സ്‌കൂൾ ഗ്രൗണ്ടിൽ കബഡി പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി ഡീപോൾ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഉടൻ അങ്കമാലി രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവ് സിജി വർഗീസ് മാള ഹോളി ഗ്രേയ്‌സ് സ്‌കൂൾ അദ്ധ്യാപകനാണ്. അങ്കമാലി ടെൽക്കിലെ അക്കൗണ്ട്‌സ് ഓഫീസറായ രേഖ പറവൂർ കൊങ്ങോർപ്പിള്ളി മുള്ളൂർ കുടുംബാംഗമാണ്. സഹോദരി: സൂസൻ സജി (പ്ലസ് വൺ വിദ്യാർത്ഥിനി, ചെങ്ങമനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ). സംസ്‌കാരം ഇന്ന് കരിമുകൾ ചെറുതോത്ത് കുന്ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.