തൊടുപുഴ: തൊടുപുഴയിൽ നടന്ന പരിശോധനയിൽ അഞ്ചു കേസുകളിലായി എം.ഡി.എം.എയും കഞ്ചാവുമായി ആറുപേർ പിടിയിൽ. തൊടുപുഴ മുതലക്കോടം പഴുക്കാകുളം കാഞ്ഞിരത്തിങ്കൾ വീട്ടിൽ ശ്രീകാന്ത് രാജപ്പൻ (23), മൂവാറ്റുപുഴ വെള്ളൂർകുന്നം പെരുംതോട്ടത്തിൽ മാഹിൻ ഇക്ബാൽ (26), തൊടുപുഴ കാരിക്കോട് കാരക്കുന്നേൽ വീട്ടിൽ ഷിനിൽ റസാക്ക് (24), തൊടുപുഴ ഉരിയരിക്കുന്ന് ജിൽ വി. ജോസ് (24), തൊടുപുഴ കുമാരമംഗലം ഈട്ടിക്കൽ വീട്ടിൽ ജൈമോൻ ജോസഫ് (24), തൊടുപുഴ കുമാരമംഗലം വില്ലേജിൽ ഉരിയരിക്കുന്ന് കണ്ടത്തിങ്കര വീട്ടിൽ അമൽ (28 ) എന്നിവരാണ് അറസ്റ്റിലായത്. ആകെ 230 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.