
കൊച്ചി: സർക്കാർ - ഗവർണർ പോരിൽ ശക്തമായി പ്രചാരണ രംഗത്തിറങ്ങാൻ ഇന്നലെ കൊച്ചിയിൽ ചേർന്ന ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. സർവകലാശാലകളുടെ കാര്യത്തിൽ സർക്കാരിന്റെ അന്യായ നടപടികൾക്കെതിരായ സമരവും പ്രചാരണവും തുടരും. ഭാരത് ഹോട്ടലിൽ നടന്ന യോഗത്തിൽ പ്രഭാരി പ്രകാശ് ജാവദേക്കർ, സഹപ്രഭാരി ഡോ. രാധാ മോഹൻ അഗർവാൾ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഒ. രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.