നെടുമ്പാശേരി: കാൽനട യാത്രക്കാരനെ ഇടിച്ചു മറിഞ്ഞ ബൈക്ക് യാത്രികൻ മരിച്ചു. കുറുമശേരി ചീരകത്തിൽ ജേക്കബിന്റെ മകൻ റോണി (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ പൊയ്ക്കാട്ടുശേരി ചൂണ്ടാംതുരുത്ത് പാലത്തിന് സമീപമായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ കാൽനട യാത്രക്കാരൻ പൊയ്ക്കാട്ടുശേരി കൂടമനപ്പറമ്പിൽ കൃഷ്ണനെ (54) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോണി വിമാനത്താവളത്തിൽ ജോലിക്കായി പോവുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കുറുമശേരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. മാതാവ്: വാപ്പാലശേരി എടക്കളത്തൂർ കുടുംബാംഗം മോളി. സഹോദരി: റിനി.