കൊച്ചി: മുട്ടാർ പുഴയിൽ ചാടി അനൂജയെന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുട്ടാർ സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകിട്ട് പാലാരിവട്ടം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ 23ന് ഇടപ്പള്ളിയിൽ ഈ യുവാവിന്റെ വിവാഹസൽക്കാര സ്ഥലത്ത് അനൂജ എത്തിയിരുന്നു. ഇവിടെ ഉണ്ടായ വാക്കുതർക്കത്തിനു പിന്നാലെയായിരുന്നു ആത്മഹത്യ. 24ന് പുലർച്ചെയാണ് അനൂജയെ കാണാതായത്. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെയും ടെസിയുടെയും മകളായ അനൂജയുടെ (21) മൃതദേഹം 24ന് വൈകിട്ട് ഏലൂർ ഫെറിക്കുസമീപമാണ് കണ്ടെത്തിയത്.