കൊച്ചി: കേരള സാഹിത്യവേദി സാഹിത്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് ജി.കെ.പിള്ള തെക്കേടത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സാഹിത്യകാരൻ ജോർജ് ജോസഫ്.കെ ഉദ്ഘാടനം ചെയ്തു. സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. രവിവർമ്മ തമ്പുരാൻ (ചെറുകഥ), ശ്രീപാദം ഈശ്വരൻ നമ്പൂതിരി (ബാലസാഹിത്യം), ഹേമ.ടി.തൃക്കാക്കര (കവിത) എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകി. ഷിബുരാജ് പണിക്കർ കങ്ങഴ, പി.കൃഷ്ണൻ, രവിത ഹരിദാസ്, എം.എസ്.ശ്രീകല എന്നിവർ സംസാരിച്ചു.