പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ ഐമുറി കവലയിലെ ഐ.എൻ.ടി.യു.സി ഓട്ടോറിക്ഷ തൊഴിലാളി യൂണിറ്റ് പൊതുയോഗം റീട്ടിയണൽ പ്രസിഡന്റ് ഡേ വിഡ് തോപ്പിലാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് ചേട്ടിയാക്കുടി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.വി. മുഹമ്മദാലി, പഞ്ചായത്ത്‌ മെമ്പർമാരായ പി.പി. അൽഫോൻസ്, ചാർളി കൊന്നൻകുടി. റീജിയണൽ കമ്മിറ്റി സെക്രട്ടറി പി.വി. മനോജ്‌, വൈസ് പ്രസിഡന്റ്‌ സുലൈമാൻകുട്ടി കുറ്റിപ്പാടം. എൻ. സുരേഷ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി വിൽസൻ പോട്ടോളി (പ്രസിഡന്റ്), ബാബു കെ.പി (വൈസ് പ്രസിഡന്റ്), ബിജു പി.ഒ (ജനറൽ സെക്രട്ടറി), മേൽജി ലുക്ക (സ്റ്റാൻഡ് ലീഡർ ) എന്നിവരെ തിരഞ്ഞെടുത്തു.