navathi
ആലുവ മംഗലപ്പുഴ സെമിനാരി നവതി സമാപന ആഘോഷങ്ങൾ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉദഘാടനം ചെയുന്നു.

ആലുവ: കത്തോലിക്ക സഭയ്ക്ക് മംഗലപ്പുഴ സെമിനാരി നൽകിയ സംഭാവനകൾ അതുല്യമെന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മംഗലപ്പുഴ സെമിനാരി നവതി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കരിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സി.ബി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മാർ ആൻഡ്രൂസ് താഴത്തിനെ കർദിനാൾ ആലഞ്ചേരിയും മാർ ജോസഫ് കരിയലും ആദരിച്ചു. പുസ്തകപരമ്പര പ്രകാശനം ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു.