st-xaviers
ആലുവ സെന്റ് സേവ്യഴ്‌സ് വനിത കലാലയത്തിൽ ഫെഡറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച സി.പി.ആർ പരിശീലനം ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് പി.വി. ജോയ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ സെന്റ് സേവ്യഴ്‌സ് കോളേജിൽ ഫെഡറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി.പി.ആർ പരിശീലനം ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് പി.വി. ജോയ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സി.ജെ. അനിൽ, എസ്.ബി ഗ്ലോബൽ എം.ഡി ആർ. ബാലചന്ദ്രൻ, ഡോ. ആനി ഫെബി, എസ്.ബി ഗ്ലോബൽ മാനേജർ മനോജ്കുമാർ എന്നിവർ സംസാരിച്ചു. അനീഷ് ഐസക്, എം.എസ്. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.