dtop
ഡോക്ടർ ടോപ് ടെലി മെഡിസിൻ ക്ലിനിക്കുകൾ ഇമിത്രം കേന്ദ്രങ്ങളിൽ സജ്ജമാക്കുന്നതിനുള്ള ധാരണാപത്രം കൈമാറുന്ന ചടങ്ങിൽ ടെർഷ്യറി കെയർ ചെയർമാൻ ആർ. മാധവ് ചന്ദ്രൻ, ഇമിത്രം ഡിജിറ്റൽ ഹബ് സി.ഇ.ഒ സന്തോഷ് ജോൺ, ബാബു ഫിലിപ്പ്, സാജി ചന്ദ്രൻ, മെൽബിൻ വി തോമസ് എന്നിവർ

കൊച്ചി: ടെർഷ്യറി കെയർ സ്റ്റാർട്ടപ്പിന്റെ 'ഡോക്ടർ ടോപ്പ്' ടെലിമെഡിസിൻ സംവിധാനം ഇ- മിത്രം ജനസേവന കേന്ദ്രങ്ങളിൽ സജ്ജമാക്കാൻ ധാരണയായി. ഇ- മിത്രം കേന്ദ്രങ്ങളിൽ ഡോക്ടർമാരുമായി സംവദിച്ച് ചികിത്സ നേടാനും കഴിയും.

ചടങ്ങിൽ ടെർഷ്യറി കെയർ ചെയർമാൻ ആർ. മാധവ്ചന്ദ്ര, ഡിജിറ്റൽ ഹബ് സി.ഇ.ഒ സന്തോഷ് ടി.ജോൺ, ടെർഷ്യറി മാനേജിംഗ് ഡയറക്ടർ സാജി ചന്ദ്രൻ, ഡയറക്ടർ ബാബു ഫിലിപ്പ്, മിത്രം ഓപ്പറേറ്റിംഗ് ഓഫീസർ മെൽബിൻ വി.തോമസ് എന്നിവർ പങ്കെടുത്തു. നിലവിലെ 150 ഡോക്ടർമാരുടെ സേവനം ആറുമാസത്തിനകം ആയിരമായി വർദ്ധിപ്പിക്കുമെന്ന് ആർ.മാധവ് ചന്ദ്രൻ പറഞ്ഞു.