mla
പുത്തൻകുരിശ് പഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. കുറ്റ വിൻമാർക്ക് ക്ളബ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കരിമുഗൾ ഭാസി ക്ളബ് രണ്ടാംസ്ഥാനവും ദീപം കരിമുകൾ മൂന്നാംസ്ഥാനവും നേടി. സമാപനസമ്മേളനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി.

വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ, വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൽസി പൗലോസ്, ശ്രീരേഖ അജിത്, ടി.എസ്. നവാസ്, യൂത്ത് കോ ഓർഡിനേ​റ്റർ ലൈജു വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ഷാനിഫ ബാബു, ബെന്നി പുത്തൻവീടൻ, സുബിമോൾ, വി.എസ്. ബാബു, വിഷ്ണു വിജയൻ, ഷാജി ജോർജ്, സി.ജി. നിഷാദ്, അജിത ഉണ്ണിക്കൃഷ്ണൻ, ഉഷ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.