മൂവാറ്റുപുഴ: തോമസ്‌ ചാഴികാടൻ എം .പിയുടെ പ്രദേശിക വികസന ഫണ്ടിൽനിന്ന് ചിന്ത ഗ്രന്ഥശാലക്ക് കെട്ടിടം നിർമ്മിക്കാൻ 15 ലക്ഷംരൂപ അനുവദിച്ചു . രാമമംഗലം പഞ്ചായത്ത് പത്താംവാർഡിൽ പ്രവർത്തിക്കുന്ന ഉള്ളേലിക്കുന്ന് ചിന്ത ഗ്രന്ഥശാലയ്ക്കാണ് ഫണ്ട് അനുവദിച്ചത്. ഇത് സംബന്ധിച്ച് കേരള കോൺഗ്രസ് (എം) രാമമംഗലം മണ്ഡലം പ്രസിഡന്റ് എം. പി ജോയി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത എൽദോസ്, ഗ്രന്ഥശാല പ്രസിഡന്റ് പി.എസ്. രവീന്ദ്രൻ, സെക്രട്ടറി രഞ്ജിത്ത് പി.സി എന്നിവർ എം പിക്ക് നിവേദനം നൽകിയിരുന്നു.