nirmala
മൂവാറ്റുപുഴ നിർമല കോളേജ് എൻ.എസ്.എസ്. യൂണിറ്റ് ഫയർഫോഴ്സുമായി സഹകരിച്ച് നടത്തിയ അഗ്നിസുരക്ഷാ ബോധവത്കരണ ക്ലാസ് ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ കെ.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നിർമല കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഫയർഫോഴ്സുമായി സഹകരിച്ച് അഗ്നിസുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ കെ.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ രതീഷ്‌കുമാർ, അനസ് എന്നിവർ ക്ളാസെടുത്തു. പ്രിൻസിപ്പൽ പ്രൊഫ. കെ.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. എ.ജെ. ഇമ്മാനുവൽ, പ്രോഗ്രാം ഓഫീസർമാരായ ഡോ. ബി. രാജേഷ്‌കുമാർ, ഡോ. സംഗീത നായർ, വോളണ്ടിയർമാരായ ആവണി ആർ. നായർ, കെ.ആർ. ദേവസേനൻ എന്നിവർ സംസാരിച്ചു.