പറവൂർ: പറവൂർ സർക്കിൾ സഹകരണ യൂണിയന്റെയും കരുമാല്ലൂർ സഹകരണബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ പറവൂർ താലൂക്കുതല സഹകരണ വാരാഘേഷം ഇന്ന് കരുമാല്ലൂർ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് ഒന്നരക്ക് മനയ്ക്കപ്പടി കാരുചിറയിൽനിന്ന് ഘോഷയാത്ര ആരംഭിച്ച് സമ്മേളന നഗരിയിൽ സമാപിക്കും. രണ്ടിന് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത്ത്കുമാർ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പി.പി. അജിത്ത്കുമാർ അദ്ധ്യക്ഷത വഹിക്കും. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എസ്. ശർമ്മ സമ്മാനദാനം നിർവഹിക്കും. എം.കെ. സന്തോഷ്, വി.എം. ശശി, കെ. സജീവ് കർത്ത, ടി.എം. ഷാജിത തുടങ്ങിയവർ സംസാരിക്കും.

*സി.പി.ഐ വിട്ടുനിൽക്കും

സഹകരണവാരാഘോഷം സമ്മേളനത്തിൽ പാർട്ടിയുടേയും ബാങ്കുകളുടേയും പ്രതിനിധികളെ ഉൾക്കൊള്ളിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ പരിപാടികളിൽനിന്ന് വിട്ടുനിൽക്കുമെന്ന് പറവൂർ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അറിയിച്ചു.