-vadakkekara-panchayath-
വടക്കേക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി അഴക് എന്ന പേരിൽ നടത്തിയ ഭിന്നശേഷി കലോത്സവം

പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി അഴക് എന്ന പേരിൽ ഭിന്നശേഷി കലോത്സവം നടത്തി. പഞ്ചായത്ത് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട ഭിന്നശേഷിക്കാരായ കുട്ടികളും മുതിർന്നവരും കലാപരിപാടികൾ അവതരിപ്പിച്ചു. ചെണ്ടയിൽ ചെട്ടിക്കാട് സ്വദ്ദേശി സഞ്ജയ് താളലയ നിബിഡമായിമായി മേളം തീർത്തപ്പോൾ മറ്റു പലരും ഗാനാലാപനത്തിലും ഡാൻസിലുമാണ് കഴിവ് തെളിയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, കലാഭവൻ പ്രോഗ്രാം ഡയറക്ടർ ആർ. രാഹുൽ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ ബാലകലോത്സവം. ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും.