കോലഞ്ചേരി: നമ്മുടെനാട് കുടകുത്തിയുടെ ആഭിമുഖ്യത്തിൽ അഖിലകേരള വടംവലി മത്സരം നാളെ വൈകിട്ട് 7ന് കുടകുത്തിയിൽ നടക്കും. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് അദ്ധ്യക്ഷനാകും. പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ ടി. ദിലീഷ് മുഖ്യാതിഥിയാകും.