p

കൊച്ചി: സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെ താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിൽ നിയമപരമായി അപാകതയില്ലെന്നും വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്താണെന്നും ഗവർണർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

ഡോ. സിസയെ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ചാൻസലറെന്ന നിലയിൽ ഗവർണറുടെ വിശദീകരണം.

വി.സി ഇല്ലാത്തിനാൽ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നത് മുടങ്ങാതിരിക്കാനാണ് ഡോ. സിസയ്‌ക്ക് വി.സിയുടെ അധികച്ചുമതല നൽകിയത്. ഗവർണറുടെ നോട്ടിഫിക്കേഷനെതിരെ ഉന്നത വിദ്യാഭ്യാസ അഡി. സെക്രട്ടറി നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ഗവർണർ ബോധിപ്പിച്ചു.

ഗവർണറുടെ വിശദീകരണത്തിന് മറുപടി നൽകാൻ സമയം വേണമെന്ന് സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ആവശപ്പെട്ടതിനെ തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി നവംബർ 23 ലേക്ക് മാറ്റി.

ഗവർണറുടെ വിശദീകരണം

സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് താത്കാലിക നിയമനം അനിവാര്യമായത്. വി.സി മാറുന്നതോടെ പ്രോ വി.സിയും മാറണമെന്നാണ് യു.ജി.സിചട്ടം. അതിനാൽ പ്രോ വി.സിക്കു താത്കാലിക ചുമതല നൽകാനാവില്ല. വി.സിയുടെ ചുമതല ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് നൽകാൻ സർക്കാർ ശുപാർശ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിയമനം സംശയത്തിന്റെ നിഴലിലായതിനാൽ ശുപാർശ അംഗീകരിച്ചില്ല. തുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല കൈമാറാൻ സർക്കാർ ശുപാർശ ചെയ്തു. വി.സി വിദ്യാഭ്യാസ വിദഗ്ദ്ധനായിരിക്കണമെന്ന സുപ്രീം കോടതി വിധിയും യു.ജി.സി മാനദണ്ഡങ്ങളും സർവകലാശാലയുടെ സ്വയംഭരണാവകാശവും കണക്കിലെടുത്ത് അതും അംഗീകരിച്ചില്ല. എൻജിനീയറിംഗ് കോളേജുകളിൽ പത്തു വർഷത്തിലേറെ അദ്ധ്യാപന പരിചയമുള്ള പ്രൊഫസർമാരുടെ പട്ടിക നൽകാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല. തുടർന്നാണ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്‌ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിനെ യോഗ്യത വിലയിരുത്തി നിയമിച്ചത്.

ഡോ.​ ​സി​സ​യ്ക്ക് ​വി.​സി​യാ​കാൻ
യോ​ഗ്യ​ത​യി​ല്ലെ​ന്ന് ​സ​ർ​ക്കാർ

കൊ​ച്ചി​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​താ​ത്കാ​ലി​ക​ ​വി.​സി​യെ​ ​നി​യ​മി​ച്ച​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത് ​നി​യ​മ​പ​ര​മാ​ണെ​ന്നും​ ,​ഡോ.​ ​സി​സ​ ​തോ​മ​സി​ന് ​ഈ​ ​പ​ദ​വി​ ​വ​ഹി​ക്കാ​ൻ​ ​യോ​ഗ്യ​ത​യി​ല്ലെ​ന്നും​ ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​മ​റു​പ​ടി​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി.
സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യെ​ ​ചോ​ദ്യം​ ​ചെ​യ്ത് ​നേ​ര​ത്തെ​ ​ഡോ.​ ​സി​സ​ ​തോ​മ​സും​ ​യു.​ജി.​സി​യും​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​നു​ള്ള​ ​മ​റു​പ​ടി​യാ​യാ​ണ് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​അ​ഡി.​ ​സെ​ക്ര​ട്ട​റി​ ​സി.​ ​അ​ജ​യ​ൻ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​യ​ത്.​ ​ചാ​ൻ​സ​ല​റു​ടേ​ത് ​സ്വ​ത​ന്ത്ര​മാ​യ​ ​മ​റ്റൊ​രു​ ​അ​ധി​കാ​ര​ ​പ​ദ​വി​യാ​ണ്.​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​യു.​ജി.​സി​ ​നി​ഷ്‌​ക​ർ​ഷി​ച്ചി​ട്ടു​ള്ള​ ​യോ​ഗ്യ​ത​ക​ൾ​ ​ഡോ.​ ​സി​സ​യ്ക്കി​ല്ല.​ ​വി.​സി​ ​മാ​റു​ന്ന​തോ​ടെ​ ​പി​ .​വി.​സി​യും​ ​മാ​റ​ണ​മെ​ന്ന​തി​നാ​ൽ​ ​വി.​സി​യു​ടെ​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല​ ​പി.​ ​വി.​സി​ക്കു​ ​ന​ൽ​കാ​നാ​വി​ല്ലെ​ന്ന​ ​വാ​ദം​ ​നി​ല​നി​ൽ​ക്കി​ല്ല.​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യു​ടെ​ ​മാ​റ്റം​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​തി​നെ​ ​തു​ട​ർ​ന്ന​ല്ല.​ ​ആ​ ​നി​ല​യ്ക്ക് ​ചു​മ​ത​ല​ ​പി.​ ​വി.​സി​ക്ക് ​ന​ൽ​കു​ന്ന​തി​ന് ​നി​യ​മ​പ​ര​മാ​യി​ ​ത​ട​സ​മി​ല്ല.​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വി.​സി​യു​ടെ​ ​ചു​മ​ത​ല​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പു​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ക്ക് ​കൈ​മാ​റു​ന്ന​ത് ​യു.​ജി.​സി​ ​ച​ട്ട​ങ്ങ​ൾ​ക്ക് ​വി​രു​ദ്ധ​മ​ല്ലെ​ന്നും​ ​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​രി​ച്ചു.