odisha
ജില്ല ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ കറുകുറ്റി സെൻ്റ് ജോസഫ് ഹൈസ്ക്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ഒഡീഷ നൃത്തകി മധുമിത മഹാപാത്ര 'കഥക് 'നൃത്താവതരണം നടത്തുന്നു.

അങ്കമാലി: എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ശാസ്ത്ര ബോധന പരിപാടിയുടെ ഭാഗമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പിക് മാക്കെയുടെ സഹകരണത്തോടെ കറുകുറ്റി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ ഒഡീഷി നൃത്താവതരണം നടത്തി. മധുമിത മഹാപാത്ര ഒഡിസി​ നൃത്തമായ കഥക് അവതരിപ്പിച്ചു. ഇന്ത്യൻ ക്ലാസിക്കൽ കലകളുടെ പ്രചാരണാർത്ഥം പ്രവർത്തിക്കുന്ന സ്പിക്മാക്കെയാണ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചത്. കാലടി സംസ്കൃത സർവകലാശാലാ നൃത്ത വിദ്യാർത്ഥിനികളായ ലക്ഷ്മിയും പ്രവീണയും കോ ഓർഡിനേറ്റർമാരായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിലംഗം കെ.കെ.സുരേഷ്, കെ.പി.ജി. ഗ്രന്ഥശാല പ്രസിഡന്റ് പ്രൊഫ.കെ.ജി.നാരായണൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രെയ്സ് പരിപാടിക്ക് നേതൃത്വം നൽകി.