തൃപ്പൂണിത്തുറ: ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായി ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് അപകടാവസ്ഥയിലായ ഇരുമ്പുപാലത്തിന്റെ ഇരു വശത്തുമുള്ള നടപ്പാത നവംബർ 19 മുതൽ 28 വരെ താത്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.