health
പ്രമേഹ ദിനത്തോട് അനുബന്ധിച്ച് നിർമല ഫാർമസി കോളേജിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ബോധവത്കരണ ക്ലാസ്

മൂവാറ്റുപുഴ: ലോക പ്രമേഹ ദിനത്തിൽ ബോധവത്കരണ പരിപാടിയുമായി നിർമല ഫാർമസി കോളേജ്. നിർമല കോളേജ്,നിർമല പബ്ലിക് സ്കൂൾ,നിർമല സദൻ,നിർമല ജൂനിയർ സ്കൂൾ എന്നിവടങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസ് പുല്ലോപ്പിള്ളിൽ, പ്രിൻസിപ്പൽ ഡോ. ആർ. ബദ്മനാഭൻ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ ജോസ്, കോ ഓർഡിനേറ്റർ ഫ്ളവർലെറ്റ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.