അങ്കമാലി: മെഡിസെപ്പ് അപാകത പരിഹരിക്കുക, ക്ഷാമാശ്വാസം നാല് ഗഡു അനുവദിക്കുക, പെൻഷൻ പരിഷ്കരണ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് ജോർജ് പി. എബ്രാഹം പതാക ഉയർത്തി. കാലടി സംസ്കൃത യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.എ സംസ്ഥാന വനിതാ ഫോറം പ്രസിഡന്റ് എ. നസിം ബീവി വിഷയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി, സംസ്ഥാന സെക്രട്ടറി എം.പി. ഗീവർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന നടന്ന ജില്ല കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് ജോർജ് പി. എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. ദേവസിക്കുട്ടി റിപ്പോർട്ടും ട്രഷറർ വി.ടി. പൈലി കണക്കും അവതരിപ്പിച്ചു.